Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mann Ki Baat

റി​പ്പോ​ർ​ട്ട് പൂ​ഴ്ത്തി മ​ൻ കി ​ബാ​ത് വേ​ണ്ട

 ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ ചി​ല ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നു​ണ്ടെ​ന്നു വ​രു​ത്താ​നെ​ങ്കി​ലും സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത് ആ​ശാ​വ​ഹ​മാ​ണ്. പ​ക്ഷേ, ദു​രൂ​ഹ​ത വി​ട്ടൊ​ഴി​യു​ന്നി​ല്ല. ക​മ്മീ​ഷ​ന്‍റെ ഒ​രു ശി​പാ​ർ​ശ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​കാം ‘സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി’ എ​ന്ന ആ​ശ​യം പ​രി​ഗ​ണ​ന​യ്ക്കെ​ടു​ത്ത​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ജ​നു​വ​രി 16ന​കം അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് ക്രൈ​സ്ത​വ സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​ക്ഷേ, ഇ​തു​വ​രെ റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, അ​വ്യ​ക്ത​ത​യു​ടെ ഇ​രു​ട്ടി​ലും ദു​ർ​വ്യാ​ഖ്യാ​ന​ സാ​ധ്യ​ത​ക​ളു​ടെ മ​ഴ​യി​ലും നി​ന്ന് പ്ര​തി​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ തീ​രു​മാ​നം. കേ​ര​ള ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി​യു​ടെ ഈ ​നി​ല​പാ​ട് ക്രി​യാ​ത്മ​ക മ​നോ​ഭാ​വ​ത്തോ​ടെ ഉ​ൾ​ക്കൊ​ള്ളു​ക​യും വൈ​കി​യ വേ​ള​യി​ലെ​ങ്കി​ലും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള സു​താ​ര്യ​ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ക​യും വേ​ണം. ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്ക​രു​ത്.

2020 ന​വം​ബ​ർ അ​ഞ്ചി​ന് നി​യോ​ഗി​ക്കു​ക​യും 2023 മേ​യി​ൽ അ​ന്തി​മ​ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്ത ജ​സ്റ്റീസ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചാ​ണ് നാം ​ഇ​പ്പോ​ഴും ച​ർ​ച്ച ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക്രൈ​സ്ത​വ​രു​ടെ വി​ദ്യാ​ഭ്യാ​സ-​സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം എ​ന്നി​വ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണാ​നാ​ണ് ക​മ്മീ​ഷ​ൻ ശ്ര​മി​ച്ച​തെ​ങ്കി​ലും ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ ശേ​ഷ​വും റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. ഉ​ള്ള​ട​ക്കം സ​ർ​ക്കാ​രി​ന​റി​യാം; ക്രൈ​സ്ത​വ​ർ​ക്കോ പൊ​തു​സ​മൂ​ഹ​ത്തി​നോ അ​റി​യ​ത്തു​മി​ല്ല.

എ​ന്നി​ട്ടും വ​രൂ, അ​ഭി​പ്രാ​യം പ​റ​യൂ എ​ന്നു നി​ർ​ബ​ന്ധി​ക്കു​ന്ന​ത് വി​ചി​ത്ര ​ന​ട​പ​ടി​യാ​ണ്. അ​തി​ലേ​റെ വി​ചി​ത്ര​മാ​ണ്, റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ളി​ലേ​റെ​യും ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞെ​ന്നും ബാ​ക്കി ഉ​ട​നെ ശ​രി​യാ​ക്കു​മെ​ന്നു​മു​ള്ള അ​റി​യി​പ്പ്. മ​റു​വ​ശം കേ​ൾ​ക്കാ​നു​ള്ള വി​മു​ഖ​ത​യെ സൂ​ചി​പ്പി​ക്കു​ന്ന ‘മ​ൻ കി ​ബാ​ത്’​ക​ളു​ടെ പ​തി​പ്പു​ക​ളാ​ണി​ത്. സ​ൺ​ഡേ സ്കൂ​ൾ ക്ഷേ​മ​നി​ധി പ​ദ്ധ​തി​യു​ടെ ഘ​ട​ന​യോ ഉ​ള്ള​ട​ക്ക​മോ ഇ​തു​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​റി​യാ​ത്ത ഒ​ന്നി​നെ​ക്കു​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ക അ​സാ​ധ്യ​മാ​ണെ​ന്നും കെ​സി​ബി​സി ഡെ​പ‍്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഫാ. ​തോ​മ​സ് ത​റ​യി​ലി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ത്ത​രു​ണ​ത്തി​ലാ​ണ്. ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്ക് കൗ​തു​ക​വ​സ്തു​ക്ക​ൾ​കൊ​ണ്ട് ചെ​ക്ക് പ​റ​യു​ന്ന​ത് സ്വീ​കാ​ര്യ​മ​ല്ല.

സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ​ക്ഷേ​മ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ 29നു ​ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​മ്മീ​ഷ​ന്‍റെ ശി​പാ​ർ​ശ​യു​ടെ ന​ട​പ്പാ​ക്ക​ൽ എ​ന്ന നി​ല​യി​ൽ സ​ൺ​ഡേ​ സ്കൂ​ൾ ക്ഷേ​മ​നി​ധി എ​ന്ന ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്. നി​ല​വി​ലു​ള്ള മ​ദ്ര​സ ക്ഷേ​മ​നി​ധി​യു​ടെ വി​ജ്ഞാ​പ​നം അ​യ​ച്ചു ന​ൽ​കി​യ​ശേ​ഷം അ​തി​ന്‍റെ അ​ധ്യാ​യം ആ​റി​ലെ (ഖ​ണ്ഡി​ക 17 - 27) ക്ഷേ​മ​നി​ധി അ​നു​കൂ​ല്യ​ങ്ങ​ളെ​കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യം ജ​നു​വ​രി 16ന​കം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ന്യൂ​ന​പ​ക്ഷ ക്ഷേ​മ വ​കു​പ്പ്, സ​ഭ​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​നെ​ക്കു​റി​ച്ചെ​ന്ന​പോ​ലെ നി​ർ​ദി​ഷ്ട ക്ഷേ​മ​നി​ധി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ക്രൈ​സ്ത​വ​ർ​ക്ക് അ​റി​യി​ല്ല. മ​താ​ധ്യാ​പ​ക​രെ​ക്കു​റി​ച്ചു​ള്ള നി​ർ​വ​ച​നം, അം​ഗ​ത്വം, പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, ഭ​ര​ണ​സം​വി​ധാ​നം, സാ​മ്പ​ത്തി​ക സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ചൊ​ക്കെ ദു​രൂ​ഹ​ത​യാ​ണ്. പി​ന്നെ​ങ്ങ​നെ​യാ​ണ് അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത്? ര​ണ്ടാ​മ​ത്തെ കാ​ര്യം, ക​ത്തോ​ലി​ക്കാ​ സ​ഭ​യി​ലെ വി​ശ്വാ​സപ​രി​ശീ​ല​നം ഒ​രു ജോ​ലി​യോ തൊ​ഴി​ലോ ആ​യി സ​ഭ ക​രു​തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ വേ​ത​ന​മോ പാ​രി​തോ​ഷി​ക​മോ സ്വീ​ക​രി​ക്കു​ന്നു​മി​ല്ല.

സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ ദൗ​ത്യ​ത്തി​ൽ പൂ​ർ​ണ​മ​ന​സോ​ടെ പ​ങ്കാ​ളി​ക​ളാ​കു​ന്ന പ്രേ​ഷി​ത​രാ​ണ് മ​താ​ധ്യാ​പ​ക​ർ. മ​ത​പ​ഠ​നം, മ​ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ഉ​ത്ത​ര​വാ​ദി​ത്വമായ​തി​നാ​ൽ സ​ർ​ക്കാ​ർ ചെ​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​തി​ല്ല എ​ന്ന സ​ഭാ​ നി​ല​പാ​ട് മ​തേ​ത​ര സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​തകൂ​ടി​യാ​ണ്. ഇ​ക്കാ​ര്യം കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ങ്കി​ൽ​പോ​ലും പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​റി​യ​ണം. അ​തൊ​ക്കെ ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് തി​ടു​ക്ക​ത്തി​ൽ ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ ക്ഷേ​മ​നി​ധി ന​ട​പ്പാ​ക്ക​രു​ത്.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ക്രൈ​സ്ത​വസ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മപ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സ​ർ​ക്കാ​രി​നു മി​ണ്ടാ​ട്ട​മി​ല്ല. ദ​യ​വാ​യി ആ​ദ്യം ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ടൂ. സ​ഭ​ക​ൾ​ക്ക് അ​തൊ​ന്നു വാ​യി​ക്കാ​നും ച​ർ​ച്ച ചെ​യ്യാ​നും ഇ​ത്തി​രി സ​മ​യം അ​നു​വ​ദി​ക്കൂ. റി​പ്പോ​ർ​ട്ടി​ലെ 328 ശി​പാ​ർ​ശ​ക​ളി​ൽ 220 ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ആ​വ​ർ​ത്തി​ച്ച​ത്.

പ​ക്ഷേ, അ​വ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക്രൈ​സ്ത​വ​ർ​ക്കു​പോ​ലും ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ല. എ​ന്തൊ​ര​വ​സ്ഥ​യാ​ണി​ത്! റി​പ്പോ​ർ​ട്ടും പു​റ​ത്തു​വി​ടു​ന്നി​ല്ല. എ​ത്ര ദു​രൂ​ഹ​മാ​ണി​ത്! സ​ർ​ക്കാ​ർ ആ​രെ​യോ ഭ​യ​പ്പെ​ടു​ന്നു എ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. ഭ​ര​ണ​ഘ​ട​ന​യെ​യോ മ​തേ​ത​ര​ത്വ​ത്തെ​യോ വെ​ല്ലു​വി​ളി​ക്കു​ന്ന ഒ​രു മ​ത​നി​യ​മ​മോ ആ​നു​കൂ​ല്യ​മോ ക്രൈ​സ്ത​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നി​ല​പാ​ട് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ ഒ​രി​ക്ക​ൽ​കൂ​ടി ഓ​ർ​മി​പ്പി​ക്കു​ന്നു. ക്ഷേ​മ​നി​ധി​യാ​യാ​ലും നൊ​ബേ​ൽ സ​മ്മാ​ന​മാ​യാ​ലും അ​ർ​ഹ​ത​യി​ല്ലാ​ത്ത​തൊ​ന്നും ക്രൈ​സ്ത​വ​ർ കൈ​പ്പ​റ്റു​ക​യു​മി​ല്ല.

Latest News

Up